ഇന്നും കണ്ടു മാതാ-മാധുര്യകളുടെ മുന്നില്‍ അങ്ങോട്ടും ഇങ്ങോട്ടും തൊഴുതു നില്‍ക്കുന്ന കമ്മത്ത് ആന്‍ഡ് കമ്മത്തിനെ നോക്കാതെ വായും പൊളിച്ചിരിക്കുന്ന ഡ്രാക്കുളയെ കാണാതെ ബസ് സ്റ്റൊപ്പിലെ തിരക്കുകള്‍ക്കിടയില്‍ കവി! കഴിഞ്ഞ ആഴ്ച കണ്ടപ്പോളോ .. കവി തിടുക്കപ്പെട്ട് നടക്കുകയായിരുന്നു പമ്പ് ജങ്ങ്ഷനീന്നു റെയില്‍വേ സ്റ്റെഷന് റോഡിലേക്ക് . ഷറപ്പോവ അടിച്ച ഒരു സ്മാഷ് പോലെ മുന്‍-പിന്‍ നോക്കാതെ . ആധുനികതയുടെ ഉത്തരത്തില്‍ കയറിയത് പോലെ ന്യൂടില്സ് മുടി . അകലെ നിന്ന് നോക്കി ചിരിച്ചതെ ഉള്ളു കവിയെന്നെ കണ്ടില്ല കവിയെ ഞാന്‍ കണ്ടു. (അല്ലേലും വെളിച്ചപ്പാടിനെ..) അടുത്ത് ചെന്ന് കവിയല്ലേ എന്ന് ചോദിച്ചാല്‍ വല്ല കവിതയും അങ്ങ് പാടിക്കളഞ്ഞാലോ അല്ലേല്‍ ഇനി വല്ല കവിതേം ഉള്ളില്‍ കിടന്നു പൊരിയുന്നുണ്ടെങ്കിലോ... ശല്ല്യപ്പെടുത്തണ്ട ആള്‍ക്കൂട്ടത്തിലെ ഏകാന്തതയെ . ആയതിനാല്‍ കവിയെന്നെ കണ്ടില്ല കവിയെ ഞാന്‍ കണ്ടു . പിന്നെ ബസ് വന്നു . തിരക്ക് കൂട്ടി വല്ല വിധവും കയറിക്കൂടുമ്പോള്‍ കവിയെ ഞാന്‍ ഓര്‍ത്തില്ല . വൈകുന്നതിനു മുന്നേ വീടണയണം . വഴിവക്കിലെ ഫെയ്സ് ബുക്ക് കവീ .. ഇനി വീട്ടില്‍ ചെന്നിട്ടു ഓണ്‍ലൈന്‍ കാണാം. |
No comments:
Post a Comment