കവിത എഴുതാനായി
ഞാന്‍ എന്റെ സ്വപ്നങ്ങളെ പിന്തുടരുന്നു .
ഒരു വേട്ടക്കാരനെ പോലെ .
മഴക്കാടുകളില്‍ കേള്ക്കുന്ന പക്ഷികളുടെ സ്വരം
എന്റെ കവിതയിലും മുഴങ്ങുന്നുണ്ടോ?
നീലിച്ച രാത്രികളില്‍ ...ഇരുളില്‍.. ..
ഒറ്റയ്ക്ക് ഞാന്‍ ഒരു യാത്ര തുടങ്ങുന്നു
മുറിവേറ്റും മുറിപ്പെടുത്തിയും
ഭയന്നും ഭയപ്പെടുത്തിയും ഒരു നിശായാത്ര .
പകല്വെംളിച്ചത്തിന്റെ നിറപ്പകിട്ടിലേക്ക്
നീയും ഞാനും കണ്കള്‍ തുറക്കുമ്പോള്‍ ..
ചോര മണക്കുന്ന ഒരു കവിതയുമായി
ഞാനപ്പോഴും ഒരു സ്വപ്നാടനതിലായിരിക്കും.
അനന്തരം ,
നിന്റെ വിളറിയ കടലാസ് ഹൃദയത്തിലേക്ക്
പതറിയ മഷി തുള്ളികളായ് പതിഞ്ഞു
എന്റെ കവിത ഒരു നെടുവീര്പ്പിടും .
പക്ഷെ അപ്പോഴേക്കും എന്നിലെ വേട്ടക്കാരന്‍
മറ്റൊരു നിശായാത്ര തുടങ്ങിയിരിക്കും ...ഒറ്റയ്ക്ക്
ഏകാന്തമായ ഒരു വനയാത്രക്കൊടുവില്‍
നടപ്പാതയില്‍ ചളി പുതഞ്ഞ കാല്പ്പാലടുകള്‍ അവശേഷിപ്പിക്കുന്നത് പോലെ ആണ് എന്റെ കവിതകള്‍
ഞാന്‍ അറിഞ്ഞ കാടിനെ..
വന്യതയെ ...
ഞാന്‍ നിനക്ക് പങ്കിട്ടു തരുന്ന കവിത ..
ഞാന്‍ എന്റെ സ്വപ്നങ്ങളെ പിന്തുടരുന്നു .
ഒരു വേട്ടക്കാരനെ പോലെ .
മഴക്കാടുകളില്‍ കേള്ക്കുന്ന പക്ഷികളുടെ സ്വരം
എന്റെ കവിതയിലും മുഴങ്ങുന്നുണ്ടോ?
നീലിച്ച രാത്രികളില്‍ ...ഇരുളില്‍.. ..
ഒറ്റയ്ക്ക് ഞാന്‍ ഒരു യാത്ര തുടങ്ങുന്നു
മുറിവേറ്റും മുറിപ്പെടുത്തിയും
ഭയന്നും ഭയപ്പെടുത്തിയും ഒരു നിശായാത്ര .
പകല്വെംളിച്ചത്തിന്റെ നിറപ്പകിട്ടിലേക്ക്
നീയും ഞാനും കണ്കള്‍ തുറക്കുമ്പോള്‍ ..
ചോര മണക്കുന്ന ഒരു കവിതയുമായി
ഞാനപ്പോഴും ഒരു സ്വപ്നാടനതിലായിരിക്കും.
അനന്തരം ,
നിന്റെ വിളറിയ കടലാസ് ഹൃദയത്തിലേക്ക്
പതറിയ മഷി തുള്ളികളായ് പതിഞ്ഞു
എന്റെ കവിത ഒരു നെടുവീര്പ്പിടും .
പക്ഷെ അപ്പോഴേക്കും എന്നിലെ വേട്ടക്കാരന്‍
മറ്റൊരു നിശായാത്ര തുടങ്ങിയിരിക്കും ...ഒറ്റയ്ക്ക്
ഏകാന്തമായ ഒരു വനയാത്രക്കൊടുവില്‍
നടപ്പാതയില്‍ ചളി പുതഞ്ഞ കാല്പ്പാലടുകള്‍ അവശേഷിപ്പിക്കുന്നത് പോലെ ആണ് എന്റെ കവിതകള്‍
ഞാന്‍ അറിഞ്ഞ കാടിനെ..
വന്യതയെ ...
ഞാന്‍ നിനക്ക് പങ്കിട്ടു തരുന്ന കവിത ..
No comments:
Post a Comment