ഉണരൽ
ഇപ്പോഴും
വ്യാഴവട്ടമൊന്നു കഴിഞ്ഞെങ്കിലും
പ്രണയത്തിനൊന്നുമേ പറയുവാനില്ല :
അതിപ്പോഴും ഒന്നുമറിയാതെ നിന്നരികെ ഉറക് കമുണരുന്ന ഒരു ദിവസമാണ്.
ഉറക്കത്തിനു ശേഷമുള്ള ചെറുചൂട്..അതെവിടെയായിരുന്നു എന്ന തിരിച്ചറിവ് പോലെയാണ്
കെട്ടുപിണഞ്ഞ രണ്ടു അചഞ്ചലരൂപങ്ങളായ് നാം വെളിച്ചത്തോടൊപ്പം ഉണരുന്ന ഒരു ദിവസമാണത്.
വരാനിരിക്കുന്ന പ്രഭാതത്തെ തീര്ത്തും മറന്ന്
രാത്രിയിലൂടെ തെന്നിത്തെന്നി നാം ഉറക്കത്തിലേക്കൊഴുകുന്നു.
സൂര്യസ്പർശമേറ്റ് നമ്മുടെ ശരീരങ്ങൾ വീണ്ടുമനങ്ങുമ്പോൾ
നീ കണ്‍ തുറക്കുന്നതും കാത്ത് ഞാൻ നിന്നരികിൽ കിടക്കും.
തിരിച്ചറിവിന്റെ നിമിഷത്തിൽ
എന്നുള്ളം പ്രകാശത്താൽ നിറക്കുന്ന
ആ രണ്ട് തവിട്ട് നീർപ്പൊയ്കകൾ
തുറക്കുവതും കാത്ത് .
-----വിനയ് ധർവാദ്ക്കർ
No comments:
Post a Comment